ചങ്ങനാശേരി: കുട്ടനാട് മുട്ടാര്‍ സ്വദേശി ആന്റണി ദേവസ്യയും പാലക്കാട് സ്വദേശി ഫിന്‍സി വര്‍ഗീസും ഒന്‍പതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി അയര്‍ലൻഡ് പോലീസ് സേനയില്‍ ഗാര്ഡകളായി നിയോഗിക്കപ്പെട്ടു.
ആന്റണി കോര്‍ക്കിലും ഫിന്‍സി ഡബ്ലിനിലുമാണ് നിയമിതരായത്. അയര്‍ലൻഡില്‍ വിവിധ മേഖലകളില്‍ ഇന്ത്യക്കാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും പോലീസ് ജോലിക്ക് അധികമാരും കടന്നചെന്നിട്ടില്ലാത്ത സാഹചര്യമാണുള്ളത്. 167 പേരാണ് ഇത്തവണ പരിശീലനം പൂര്‍ത്തിയാക്കി ഗാര്‍ഡാ കമ്മീഷണര്‍ ജസ്റ്റിന് കെല്ലി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്.
2018ലാണ് ആദ്യ ഇന്ത്യക്കാരന് ചങ്ങനാശേരി സ്വദേശി റോബിന് ജോസ് അറ്റസ്റ്റ് ചെയ്യപ്പെട്ടത്. 2021ല്‍ രവീന്ദര്‍ സിംഗ് ഒബ്റോയ് എന്ന പഞ്ചാബി ഗാര്‍ഡ റിസര്‍വ് സേനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.